Top News

ഉംറ നിര്‍വ്വഹിച്ചെത്തിയ ദമ്പതികളും ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ സുഹൃത്തും നിരീക്ഷണത്തില്‍

കാസര്‍കോട് : കൊറോണ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഉംറ നിര്‍വ്വഹിച്ചെത്തിയ ദമ്പതികളെയും ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ സുഹൃത്തിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.[www.malabarflash.com]

കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ ഉംറ നിര്‍വ്വഹിച്ച് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
രോഗലക്ഷണത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗള്‍ഫുകാരനായ യുവാവുമായി അടുത്തിടപഴകിയ സുഹൃത്തിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 55 ആയി.

Post a Comment

Previous Post Next Post