ബേക്കല്‍: പതിനെട്ട് ലക്ഷം രൂപയുടെ ഹവാല പണവുമായി യുവാവ് പിടിയില്‍. പള്ളിക്കര മേല്‍പാലത്തിനടിയില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന പണവുമായി ബദിയടുക്ക സ്വദേശി സി.എ അബ്ദുല്ല(31) ആണ് ബേക്കല്‍ പോലിസിന്റെ പിടിയിലായത്.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചയോടെ പളളിക്കര മേല്‍പ്പാലത്തിന്റെ അടിഭാഗത്ത് ഇടപാടുകാരെ കാത്തു നില്‍ക്കുകയായിരുന്നു അബ്ദുല്ല. ഇതിനിടയിലാണ് പോലീസെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അബ്ദുല്ലയെ ബേക്കല്‍ എസ്.ഐ അജിത്ത് കുമാര്‍ ചോദ്യം ചെയ്തതോടെ കാറിനുള്ള സൂക്ഷിച്ച ഹവാല പണം കണ്ടെത്തുകയായിരുന്നു.
അഡീ.എസ്.ഐ എം മനോജ്, എസ്.സി.പി.ഒ .ബി ജോഷ്, സുരേഷ്, ഹോംഗാര്‍ഡുമാരായ പി.കെ. ജയന്‍, കെ.പി.അരവിന്ദന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments