പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ചാടിപ്പോയി. തിങ്കളാഴ്ച വൈകീട്ടോ ഏഴോയോടെയാണ് യുവാവിനെ കാണാതായത്.[www.malabarflash.com]
മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളഞ്ഞെടുന്നാണ് റിപോര്‍ട്ട്. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ടോയ്‌ലറ്റിലോ മറ്റോ പോയതാണെന്നു കരുതി ഏറെസമയം കാത്തിരുന്നെങ്കിലും കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്.
തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താനായില്ല. ഇയാളുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലിസിന് കൈമാറിയിട്ടുണ്ട്. യുവാവിനെ എത്രയും വേഗം കണ്ടെത്തി തിരികെയെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗം സ്ഥിരീകരിച്ച വരുമായി അടുത്തിടപഴകിയതായാണു കണ്ടെത്തല്‍. തുടര്‍ന്ന് ചില രോഗലക്ഷണങ്ങളുമായെത്തിയ യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

0 Comments