Top News

കാസറകോട് 1500 പോലീസുകാരെ വിന്യസിപ്പിക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും

കാസറകോട്: ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 1500 പോലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി എസ് സാബു അറിയിച്ചു.[www.malabarflash.com]

വടക്കന്‍ മേഖലാ ഐ ജി അശോക് യാദവ്, എറണാകുളം സിറ്റി പോലീസ് കമീഷണര്‍ വിജയ സാഖറെ, ഡി ഐ ജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ് പി സാബു മാത്യു, ടെലികമ്യൂണിക്കേഷന്‍ എസ് പി ഡി ശില്‍പ എന്നിവര്‍ പോലീസ് സേനയ്ക്ക്‌ നേതൃത്വം നല്‍കും. 

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. ഇതിനായി 10 വാഹനങ്ങളില്‍ 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയതിനു ശേഷമേ പോകാന്‍ അനുവദിക്കൂ. പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

Post a Comment

Previous Post Next Post