Top News

മടിക്കേരിയിലെ പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി വികെയര്‍ മീത്തല്‍ മാങ്ങാട്

ഉദുമ: മടിക്കേരി കൊണ്ടങ്കേരിയില്‍ പ്രളയദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായവുമായി വികെയര്‍ മീത്തല്‍മാങ്ങാട്. ആദ്യകാലങ്ങളിലെത്തിയ സഹായങ്ങളുടെ അപര്യാപ്തതയില്‍ വിഷമത അനുഭവിക്കുന്നവരിലേക്ക് ''വികെയര്‍ കൈതാങ്ങ്'' പദ്ധതിയിലൂടെ സഹായവുമായി നേരിട്ടെത്തുകയായിരുന്നു വികെയര്‍ പ്രവര്‍ത്തകര്‍.[www.malabarflash.com]

വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, ബാഗുകള്‍ മുതലായ ആവശ്യവസ്തുക്കള്‍ ദുരിത ബാധിതരെ സന്ദര്‍ശിച്ച് വിതരണം ചെയ്തു.

വികെയര്‍ ജനറല്‍ സെക്രട്ടറി സീതി ഖാദറിന്റ നേതൃത്വത്തില്‍ അംഗങ്ങളായ ഗഫൂര്‍ യു.എം, ഷാഫി കട്ടൂര്‍, മുഹമ്മദ് അലി, കബീര്‍, അബ്ബാസ് എം.എം, ഫൈസല്‍ മൊട്ടയില്‍, അനീസ്, മുസ്തഫ,യൂസുഫ് തുടങ്ങിയവര്‍ പങ്കെടുത്തു

വികെയര്‍ കൈതാങ്ങ്,വികെയര്‍ എമര്‍ജന്‍സി കെയര്‍,വികെയര്‍ മംഗല്യനിധി, വികെയര്‍ ബൈത്തുല്‍ ഹയാന്‍,വികെയര്‍ എഡ്യുകെയര്‍, വികെയര്‍ മെഡികെയര്‍,വികെയര്‍ പബ്ലിക്ക് കെയര്‍,വികെയര്‍ വാട്ടര്‍ കെയര്‍, വികെയര്‍ സേഫ് സോണ്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നാലു വര്‍ഷത്തോളമായി വികെയര്‍ മീത്തല്‍മാങ്ങാട് നടത്തി വരുന്നു.

Post a Comment

Previous Post Next Post