Top News

കോളജിലേക്ക് പോയ ബിബിഎ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

പയ്യോളി: അയനിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകള്‍ ഹരിത (20) യെയാണ് കാണാതായത്.[www.malabarflash.com]

ജനുവരി 31 നു രാവിലെ വീട്ടില്‍നിന്ന് കോളജിലേക്ക് പോയതാണ്. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ഹരിത. കാണാതാവുമ്പോള്‍ കാപ്പി കളര്‍ ടോപ്പും കറുത്ത പാന്റുമായിരുന്നു വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാം. 

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലിസുമായിബന്ധപ്പെടണമെന്ന് പയ്യോളി പോലിസ് അറിയിച്ചു. ഫോണ്‍: 0496- 2602034.

Post a Comment

Previous Post Next Post