Top News

രാജശ്രീയെ മംഗല്യത്തിലും ഹൃദയത്തോട് ചേര്‍ത്ത് അബ്ദുല്ലയും ഖദീജയും

കാഞ്ഞങ്ങാട്: മനുഷ്യന്റെ നന്മയ്ക്ക് മതവും ജാതിയും ദേശവുമില്ല. ഫെബ്രുവരി 16 ന് മാന്യോട്ട് ദേവാലയ ഓഡിറ്റോറിയത്തില്‍ വിവാഹിതയായ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി രാജശ്രീയുടെ ചിലവുമുള്‍പ്പെടെ വിവാഹം നടത്തിക്കൊടുത്തത് മേല്‍പറമ്പ് കൈനോത്തെ അബ്ദുള്ളയും ഭാര്യ ഖദീജയും ചേര്‍ന്നാണ്.[www.malabarflash.com]

മേല്‍പ്പറമ്പ് കൈനോത്ത് വാടക വീട്ടില്‍ താമസിക്കുന്നത്തിനിടയില്‍ മാതാവ് മരണപ്പെട്ടു. ഇതിന് ശേഷം പിതാവ് വീട്ടില്‍ വരാതെയായി . തനിച്ചായ രാജശ്രീയുടെ സംരക്ഷണം അബ്ദുള്ള ഏറ്റെടുത്തത്. പത്താമത്തെ വയസ്സില്‍ മാതാപിതാക്കള്‍ നഷ്ടമായ രാജശ്രീ അബ്ദുല്ലയും ഖദീജയുമാണ് വളര്‍ത്തി വലുതാക്കിയത്. പന്ത്രണ്ട് വര്‍ഷമായി രാജശ്രീയുടെ വളര്‍ത്ത് ഉപ്പയും ഉമ്മയും ഇരുവരുമാണ്.

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബാലചന്ദ്രന്റെയും ജെ.ജയന്തിയുടെ മകന്‍ വിഷ്ണുപ്രസാദ് ആണ് രാജശ്രീക്ക് താലി ചാര്‍ത്തി സ്വന്തമാക്കിയത്. മാന്യോട്ട് ദേവാലയത്തില്‍ വിഭവസമൃദ്ധമായ സല്‍ക്കാരവും ഒരുക്കിയിരുന്നു. ജാതി-മത ഭേദമന്യേ നൂറുക്കണക്കിന് ആള്‍ക്കാര്‍ വിവാഹത്തിന് എത്തിയിരുന്നു.

Post a Comment

Previous Post Next Post