ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ കളംകൈയേൽക്കലും ആയിരത്തിരിയും ഞായറാഴ്ച രാത്രി നടക്കും.[www.malabarflash.com]
ജില്ലയിൽ നിന്നും പുറമെ നിന്നുമായി പതിനായിരങ്ങൾ ഞായറാഴ്ച ക്ഷേത്രത്തിലെത്തും. രാവിലെ 7ന് ഉത്സവബലി. രണ്ടിന് പാലക്കുന്ന് കഴകം സമിതിയുടെ ഭജന. നാലിന് തൃഷ്ണ, അമൃത, അനാമിക എന്നിവർ സംഗീതാർച്ചന നടത്തും. 5ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. 8ന് പൂരക്കളി.
രാത്രി 11ന് തുടർച്ചയായി 47- മത് വർഷമായി ഉദുമ പടിഞ്ഞാർക്കരയിൽ നിന്നും 11.45ന് കളനാട് പ്രദേശത്ത് നിന്നും 12.30ന് തുടർച്ചയായി 62-മത് വർഷമായി പള്ളിക്കര തണ്ണിർപുഴയിൽ നിന്നും 1.15ന് ഉദുമ പ്രദേശത്തുനിന്നും തിരുമുൽകാഴ്ച്ച ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും.
പുലർച്ചെ 2.30ന് ഉത്സവബലിയും 4ന് ആയിരത്തിരി ഉത്സവവും നടക്കും. തിങ്കളാഴ്ച്ച പുലർച്ചെ 6.30ന് ഉത്സവത്തിന് കൊടിയിറങ്ങും. തുടർന്ന് ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
0 Comments