മട്ടന്നൂർ: നിർധന കുടുംബത്തിന് ഭാഗ്യദേവതയുടെ കടാക്ഷം. കണ്ണൂർ ജില്ലയിലെ മാലൂര്‍ പഞ്ചായത്തിൽപ്പെട്ട തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംബറായ 12 കോടി അടിച്ചത്. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽപ്പെട്ടതാണ് ഈ കുടുംബം.[www.malabarflash.com]
കൂത്തുപറമ്പിലെ പയ്യൻസ് ലോട്ടറി സ്റ്റാളിൽനിന്ന് രാജൻ വാങ്ങിച്ച എസ് ടി 269609 നമ്പര്‍ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. നറുക്കെടുപ്പ് നടന്ന തിങ്കളാഴ്ച സുഖമില്ലാത്തതിനാൽ ജോലിക്കു പോയിരുന്നില്ല. അന്നേദിവസം വൈകുന്നേരം ആശുപത്രിയിൽ പോയി ഡോക്ടറെ കാണിച്ചു മടങ്ങുമ്പോൾ തുണ്ടുപേപ്പറിൽ എഴുതിവച്ച ലോട്ടറി ടിക്കറ്റ് നമ്പറുമായി ലോട്ടറി സ്റ്റാളിൽ കയറി ഒത്തുനോക്കിയിരുന്നുവെങ്കിലും ഒന്നാം സമ്മാനം തന്നിക്കാണു ലഭിച്ചതെന്ന് വിശ്വാസം വന്നില്ല.

നമ്പർ ശരിയാണെങ്കിലും സീരിയൽ നമ്പറിലാണ് വിശ്വാസക്കുറവുണ്ടായത്. പത്രത്തിൽ വന്ന നറുക്കെടുപ്പുഫലം ചൊവ്വാഴ്ച രാവിലെ ഒത്തുനോക്കിയപ്പോഴാണ് ഒന്നാംസമ്മാനമായ 12 കോടി ലഭിച്ചതു തനിക്കാണെന്നറിയുന്നത്. ഉടൻ സമ്മാനാര്‍ഹമായ ടിക്കറ്റ് മാലൂര്‍ സഹകരണ ബാങ്കിന്റെ തോലമ്പ്ര ശാഖയിലെത്തി കൈമാറി.
കൂലിപ്പണിക്കാരനായ രാജന് ദിവസവും ലോട്ടറിയെടുക്കുന്ന ശീലമുണ്ട്. കൈതച്ചാല്‍ കോളനിയിലെ ഒൻപതര സെന്റിലുള്ള കൊച്ചുവീട്ടിലാണ് ഇവരുടെ താമസം. രാജനും ഭാര്യയും മകനും കൂലിപ്പണിക്കു പോയാണു കുടുംബം പോറ്റുന്നത്.
ലോട്ടറി അടിച്ചതിൽ സന്തോഷമുണ്ടെന്നും ലഭിച്ച തുക ഉപയോഗിച്ച് മകളെ പഠിപ്പിക്കണമെന്നും ഇപ്പോഴുള്ള വീട് പുതുക്കി പണിയണമെന്നുമാണ് ആഗ്രഹമെന്ന് രാജൻ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കണമെന്നും ആഗ്രഹമുണ്ടെന്ന് രാജൻ കൂട്ടിച്ചേർത്തു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽനിന്നു ലഭിച്ച 75,000 രൂപയും സ്വന്തം സന്പാദ്യവുമുപയോഗിച്ച് അടുത്തിടെയാണ് രാജൻ കോളനിയിൽ കൊച്ചുവീട് നിർമിച്ചത്. രജനിയാണ് രാജന്റെ ഭാര്യ. മൂത്ത മകൻ രഗിൽ രാജനൊപ്പം കൂലിപ്പണി ചെയ്യുന്നു. രണ്ടാമത്തെ മകൾ ആതിര വിവാഹിതയാണ്. ഇളയമകൾ അക്ഷര മാലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്.
0 Comments