NEWS UPDATE

6/recent/ticker-posts

യുപിയില്‍ വന്‍ സ്വര്‍ണ ഖനികള്‍ കണ്ടെത്തി: 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം

ലക്‌നോ: രണ്ടു പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്ന് രണ്ട് സ്വര്‍ണ ഖനികള്‍ കണ്ടെത്തി.[www,malabarflash.com]

യുപി യിലെ മാവോവാദി സ്വാധീന പ്രദേശമായ സോനാഭദ്രയിലാണ് ഈ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.സോണ്‍ പഹാദിയിലും ഹാര്‍ഡി ഗ്രാമത്തിലുമാണ് സ്വര്‍ണ ഖനി കണ്ടെത്തിയത്. 

അവയില്‍ 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയിലെ നിലവിലുള്ള കരുതല്‍ സ്വര്‍ണശേഖരത്തേക്കാള്‍ അഞ്ചിരട്ടിയാണ് ഈ സ്വര്‍ണ നിക്ഷേപം.

സോന്‍പഹാദിയില്‍ 2,700 ടണ്‍ സ്വര്‍ണ നിക്ഷേപവും ഹാര്‍ദിയില്‍ 650 ടണ്‍ നിക്ഷേപവുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് മൈനിങ് ഓഫിസര്‍ കെ. കെ. റായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരം നിലവില്‍ 625.6 ടണ്‍ ആണ്. ഇത് ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരത്തിന്റെ 6.6 ശതമാനം വരും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരമാണിത്. 

അങ്ങനെ ഇന്തയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരത്തിന്റെ അഞ്ചിരട്ടിയാണ് ഇപ്പോള്‍ കണ്ടെത്തിയ രണ്ട് സ്വര്‍ണഖനികളിലുമായുള്ള നിക്ഷേപമെന്നാണ് വിലയിരുത്തുന്നത്. ഇരു ഖനികളിലേയും സ്വര്‍ണ നിക്ഷേപത്തിന് ഏകദേശം 12 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകൂട്ടല്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം വരെ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷം പത്താംസ്ഥാനത്തുണ്ടായിരുന്ന നെതര്‍ലാന്‍ഡ്‌സിനെ പത്താംസ്ഥാനത്തേക്ക് മാറ്റി ഇന്ത്യ ഒമ്പതാം സ്ഥാനത്ത് എത്തി. ബാങ്കുകളുടെ കണക്കെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം പത്ത് ആകും. അതിന് കാരണം മൂന്നാം സ്ഥാനത്ത് ഐഎംഎഫ് വരുന്നതാണ്.

സ്വര്‍ണം കണ്ടെത്തിയത് സംസ്ഥാനത്തെ റവന്യൂ വരുമാനം വര്‍ധിപ്പിക്കും. അതിന് പുറമെ തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുന്നതിനും വഴിയൊരുക്കും.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടറേറ്റും സോണ്‍ഭദ്ര ജില്ലയില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായും ഖനനത്തിനായി ഈ പ്രദേശങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇതിനായി സര്‍വേ നടക്കുന്നുണ്ടെന്നും ജില്ലാ മൈനിങ് ഓഫീസര്‍ കെ കെ റായ് പറഞ്ഞു. സോനാഭദ്ര മേഖലയിലെ സ്വര്‍ണഖനി പ്രദേശങ്ങള്‍ ഏഴ് അംഗ വിദഗ്ധ സംഘം സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സോണ്‍ഭദ്രയിലെ ധാതു സമ്പന്നമായ ഖനികള്‍ ഖനനം ചെയ്യാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ഉടമകള്‍ക്ക് നഷ്ടപരിഹാരവും മറ്റു ആവശായ അംഗീകാരവും ലഭിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ ലേല പ്രക്രിയ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.സ്വര്‍ണത്തിന് പുറമെ യുറേനിയം പോലുള്ള അപൂര്‍വ ധാതുക്കളും പ്രദേശത്ത് നിന്ന് കണ്ടെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. രണ്ട് ണ്ട് ഖനികളുടെയും കണ്ടെത്തല്‍ സംസ്ഥാനത്തിന്റെ വരുമാനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments