Top News

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും; പ്രഖ്യാപിച്ച് ഐഒസി

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേന്‍. പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനും ഐഒസി തീരുമാനിച്ചിട്ടുണ്ട്.[www.malabarflash.com]

രണ്ട് വര്‍ഷത്തിനുള്ളില്‍ 200 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കാനാണ് ഐഒസി തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഉടന്‍ തന്നെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

സാംസ്ഥാനത്ത് നിലവില്‍ രണ്ട് ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. ഇത് ഏപ്രില്‍ മാസത്തോടെ 14 എണ്ണമാക്കും. സംസ്ഥാനത്ത് ആറ് സിഎന്‍ജി പമ്പുകളാണ് നിലവിലുള്ളത്. ഇനി 20 സിഎന്‍ജി പമ്പുകള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും.

തിരുവനന്തപുരത്തും തൃശൂരുമാണ് സിഎന്‍ജി പമ്പുകള്‍ ഉടന്‍ സ്ഥാപിക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സിഎന്‍ജി പമ്പുകളുടെ എണ്ണം 200 ആകുമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രഖ്യാപനം .

Post a Comment

Previous Post Next Post