Top News

ഡൽഹി കലാപം സർക്കാർ സ്പോൺസേർഡ് - പ്രവാസി കോൺഗ്രസ്സ്

കാസറകോട്: രാജ്യ തലസ്ഥാനത്ത് വർഗ്ഗീയ വാദികൾ അഴിഞ്ഞാട്ടം തുടരുമ്പോൾ സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുന്നത് അപലപിക്കുന്നുവെന്നും, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ മനുഷ്യരെ അടിച്ചു കൊല്ലുന്ന ഈ കലാപം സർക്കാർ സ്പോൺസേർഡ് കലാപം തന്നെയാണെന്നും പ്രവാസി കോൺഗ്രസ്സ്.[www.malabarflash.com]

പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഡൽഹിയിലെ കലാപത്തിൽ സർക്കാർ നോക്കുകുത്തിയാവുന്നതിനെതിരെയും, വർഗ്ഗീയ വാദികളുടെ അഴിഞ്ഞാട്ടത്തിനെതിരെയും സംഘടിപ്പിച്ച മാനിഷാദ അരുത് കാട്ടാള എന്ന പ്രതിഷേധ പരിപാടി ചട്ടഞ്ചാലിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. 

ഇതൊരു സൂചനാ പ്രതിഷേധ സമരമാണെന്നും സർക്കാർ കലാപകാരികളെയും, കലാപത്തിനാഹ്വാനം ചെയ്യുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരാതെ ഒളിച്ചു കളി തുടരുകയാണെങ്കിൽ അതിശക്തമായ പ്രക്ഷോഭങ്ങളുമായ് രംഗത്ത് വരുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി. 

പരിപാടിയിൽ ഡി സി സി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ, സംസ്ഥാന കമ്മിറ്റിയംഗം എം.പി.എം.ഷാഫി, ജില്ലാ സെക്രട്ടറി കണ്ണൻ കരുവാക്കോട്, നാസർ കൊപ്പ, മണ്ഡലം പ്രസിഡണ്ട്മാരായ കെ എം അമ്പാടി, രാഘവൻ പൂച്ചക്കാട്, ഖാദർ തെക്കിൽ, രാജൻ കൂക്കൾ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, സുധർമ്മ, കണ്ണൻ പെരിയ, ഭക്തവൽസലൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post