ഉദുമ: യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ദുർ ഭരണത്തിനുമെതിരെയും ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ചും ധർണയും സംഘടിപ്പിച്ചു.[www.malabarflash.com]
പാലക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് മുമ്പിൽ ബേക്കൽ എസ്ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ് ധർണ ഉദ്‌ഘാടനം ചെയ്തു.
പുരുഷോത്തമൻ പാലക്കുന്ന് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ, പ്രസിഡന്റ് ബി വൈശാഖ്, മധു മുതിയക്കാൽ എന്നിവർ സംസാരിച്ചു. കെ രതീഷ് കുമാർ സ്വാഗതം പറഞ്ഞു.
പഞ്ചായത്തംഗത്തിന്റെ അനധികൃത കെട്ടിടത്തിന്റെ ഫയലുകൾ മുക്കിയ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടുക, ആരോപണ വിധയനായ പഞ്ചായത്തംഗം രാജിവെക്കുക, കുടിവെള്ള വിതരണ അഴിമതി അന്വേഷിക്കുക, പഞ്ചായത്ത് വികസന പ്രവർത്തനം മുരടിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്‌ഐ ബാര, ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
Post a Comment