Top News

അച്ചൻ ഓടിച്ച ജീപ്പ് ഇടിച്ച് മൂന്നര വയസുകാരൻ മരിച്ചു

പാലോട്: അച്ഛൻ ഓടിച്ച ജീപ്പിനടിയിൽപ്പെട്ട് പേരയം കോട്ടവരമ്പ് സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൻ മൂന്നരവയസുകാരനായ വൈഭവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ സന്തോഷിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ദാരുണ സംഭവം.[www.malabarflash.com]

സന്തോഷ് ഒരു ഓട്ടം കഴിഞ്ഞ് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഈ സമയം ഒരു സുഹൃത്തിനെ കണ്ട് വീടിന് മുന്നിൽ ജീപ്പ് നിറുത്തി സംസാരിക്കുമ്പോൾ അകത്തു നിന്ന് കളിക്കുകയായിരുന്ന വൈഭവ് ഓടി ജീപ്പിന് മുന്നിലേക്ക് വന്നു. എന്നാൽ സന്തോഷോ സുഹൃത്തോ ഇത് ശ്രദ്ധിച്ചില്ല. തുടർന്ന് ജീപ്പ് മുന്നോട്ട് എടുക്കുമ്പോൾ വൈഭവ് അടിയിൽപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. വൈകിട്ടോടെ സംസ്കാരം നടന്നു. ശാരിയാണ് മാതാവ്. പേരയം ഗവ. യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവാണ് സഹോദരൻ.

Post a Comment

Previous Post Next Post