NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

മു​സ്ലിം പ​ള്ളി​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു; ബി​ജെ​പി എം​എ​ൽ​എ​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗം

ബം​ഗ​ളു​രു: മു​സ്ലിം​ക​ൾ​ക്കെ​തി​രേ വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ. ക​ർ​ണാ​ട​ക​യി​ലെ ഹൊ​ന്നാ​ലി​യി​ൽ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു ബി​ജെ​പി എം​എ​ൽ​എ എം.​പി. രേ​ണു​കാ​ചാ​ര്യ മു​സ്ലിം​ക​ൾ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.[www.malabarflash.com]

ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ മു​സ്ലിം വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ക​സ​നം ന​ട​ത്തി​ല്ലെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ ഭീ​ഷ​ണി. ത​ന്‍റെ മ​ണ്ഡ​ല​മാ​യ ഹൊ​ന്നാ​ലി​യെ പൂ​ർ​ണ​മാ​യും കാ​വി​പു​ത​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി ​എ​സ് യെ​ദ്യൂ​ര​പ്പ​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണു രേ​ണു​കാ​ചാ​ര്യ.

പ​ള്ളി​ക​ളി​ൽ ഇ​രു​ന്നു ഫ​ത്വ ന​ൽ​കു​ന്ന ചി​ല ദേ​ശ​വി​രു​ദ്ധ​രു​ണ്ട്. പ​ള്ളി​ക​ൾ പ്രാ​ർ​ഥി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ലേ?. പ​ക​രം ഇ​വി​ടെ നി​ങ്ങ​ൾ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്നു. ഇ​തി​നാ​ണോ നി​ങ്ങ​ൾ പ​ള്ളി​യി​ൽ പോ​കു​ന്ന​ത്?. നി​ങ്ങ​ൾ ഇ​തു തു​ട​രു​ക​യാ​ണെ​ങ്കി​ൽ താ​നും രാ​ഷ്ട്രീ​യം ക​ളി​ക്കും. നി​ങ്ങ​ൾ​ക്കാ​യു​ള്ള മു​ഴു​വ​ൻ ഫ​ണ്ടു​ക​ളും ഹി​ന്ദു ജ​ന​ത​യ്ക്ക് ഞാ​ൻ ന​ൽ​കും. കു​റ​ഞ്ഞ​ത് അ​വ​ർ​ക്ക് വി​ക​സ​ന​മെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന് രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം​ക​ൾ ത​നി​ക്കു വോ​ട്ട് ചെ​യ്തി​ല്ല. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ന​വ​രു​ടെ വോ​ട്ട് തേ​ടു​ക​യു​മി​ല്ല. രാ​ജ്യ പു​രോ​ഗ​തി​യി​ൽ അ​വ​രു​ടെ സം​ഭാ​വ​ന പൂ​ജ്യ​മാ​ണെ​ന്നും രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു.

ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രെ​യും രേ​ണു​കാ​ചാ​ര്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ആ​ർ​എ​സ്എ​സ് ദേ​ശ​ഭ​ക്തി​യു​ള്ള സം​ഘ​ട​ന​യാ​ണ്. ആ​രെ​ങ്കി​ലും ആ​ർ​എ​സ്എ​സി​നെ ചോ​ദ്യം ചെ​യ്താ​ൽ മി​ണ്ടാ​തി​രി​ക്കാ​നാ​വി​ല്ല. ത​ങ്ങ​ൾ അ​വ​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും രേ​ണു​കാ​ചാ​ര്യ പ​റ​ഞ്ഞു.

Post a Comment

0 Comments