NEWS UPDATE

6/recent/ticker-posts

ഒദോത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്ര കലശോത്സവം: വിഷ രഹിത പച്ചക്കറി വിളവെടുത്തു

ഉദുമ: പടിഞ്ഞാര്‍ തെരു ഒദോത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയ വിഷ രഹിത പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.[www.malabarflash.com]

വെള്ളരി, മത്തന്‍, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തിയത്. ഫലസമൃദ്ധമായ വിളവെടുപ്പ് കലശോത്സവത്തിന്റെ പ്രൗഢിയും മഹത്വവും വിളംബരം ചെയ്യുന്നതായിരുന്നു. 

ക്ഷേത്ര മാതൃസമിതിയും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉദുമ പടിഞ്ഞാര്‍ക്കര മാതൃസമിതിയും സംയുക്തമായിട്ടായിരുന്നു പച്ചക്കറി കൃഷിയെ പരിപാലിച്ചത്. പാലക്കുന്ന് കഴകംഭഗവതി ക്ഷേത്ര സ്ഥാനികന്‍ അശോകന്‍ വെളിച്ചപ്പാടന്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

കലശോത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു. ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ മടയന്‍, വാര്‍ഡ് മെമ്പര്‍ അപ്പു കെ.വി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടി ഉദയമംഗലം സുകമാരന്‍, വാമനന്‍ എ വി, കലശോത്സവ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി കെ വേണു, യു എ ഇ കമ്മിറ്റി പ്രതിനിധി കെ.ശ്രീധരന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സി ബാലകൃഷ്ണന്‍, ട്രഷറര്‍ സി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ വിജയന്‍ സ്വാഗതവും ട്രഷറര്‍ എന്‍.രാജന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments