NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വരുന്നു

വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ 5ജി ഹാന്‍ഡ്സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുമ്പായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ വിവരം.[www.malabarflash.com]

വില കുറഞ്ഞ ഐഫോണിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ന്റെ സമാന രൂപമാണ് പുതിയ ഐഫോണിന്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യുപ്പര്‍ട്ടിനോ എന്ന കമ്പനി മാര്‍ച്ചിനു മുമ്പായി ഫോണ്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യയ്ക്ക് പകരം ആപ്പിള്‍ ടെക്നോളജിയാകും ഉപയോഗപ്പെടുത്തുക. ആപ്പിളിന്റെ നിലവിലെ പ്രമുഖ ഉല്‍പ്പന്നമായ ഐഫോണ്‍ 11 ലെ സമാന പ്രോസസര്‍ പുതിയ ഫോണിലുമുണ്ടാകും. ഐഡി സൗകര്യവും പുതിയ ഐഫോണില്‍ ലഭ്യമാക്കും.

Post a Comment

0 Comments