Top News

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റിൽ

പെരിന്തൽമണ്ണ: ഭർത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ സ്‌ത്രീയെയും യുവാവിനെയും പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു.[www.malabarflash.com] 

ഏഴും പതിനൊന്നും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 28 വയസ്സുള്ള യുവതി 29 കാരനായ കാമുകനൊപ്പം പോയത്. യുവാവ് അവിവാഹിതനാണ്. കഴിഞ്ഞ നവംബർ 7ന് ഉച്ചയ്‌ക്ക് 1.30ന് ആണ് യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്.

ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് ബത്തേരി ബീനാച്ചിയിൽ വാടക ക്വാർട്ടേഴ്‌സിൽ കാമുകനുമൊന്നിച്ചു താമസിക്കുന്നതായി കണ്ടെത്തി. 

യുവതിക്കെതിരെ മക്കളെ ഉപേക്ഷിച്ചെന്ന കുറ്റവും യുവാവിനെതിരെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെന്ന കുറ്റവും ഉൾപ്പെടെയുള്ള വകുപ്പുകൾ‌ ചുമത്തിയാണ് കേസ്. പെരിന്തൽമണ്ണ കോടതി ഇരുവരെയും റിമാൻഡ് ചെയ്‌തു.

Post a Comment

Previous Post Next Post