NEWS UPDATE

6/recent/ticker-posts

പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേ ഇല്ല; മറുപടിക്ക് സർക്കാറിന് നാലാഴ്ച സമയം

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​നെതിരായ (സി.​എ.​എ) ഹരജികളിൽ സുപ്രീംകോടതിയുെട സ്റ്റേയില്ല. ഹരജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നാലാഴ്ച സമയം കോടതി അനുവദിച്ചു.[www.malabarflash.com]

സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ച സമയം വേണമെന്ന അറ്റോർണി ജനറൽ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചത്.

നാലാഴ്ചക്ക് ശേഷം കേസിൽ വാദം കേൾക്കുന്ന കോടതി, ഹരജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറാനുള്ള നടപടികൾ സ്വീകരിക്കും. പൗ​ര​ത്വ നി​യ​മം സംബന്ധിച്ച ഹരജികൾ രാജ്യത്തെ ഹൈകോടതികൾ പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ദേശീയ പൗരത്വ രജിസ്റ്ററുമായി  (എൻ.ആർ.സി) ബന്ധപ്പെട്ട് മുസ് ലിം ലീഗ് സമർപ്പിച്ച ഹരജിയിലും സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. രാജ്യമൊട്ടാകെ എൻ.ആർ.സി നടപ്പാക്കുമോ എന്ന ഹരജിയിലാണ് കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചത്.

അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ രണ്ടാഴ്ചക്ക് ശേഷം സുപ്രീംകോടതി പ്രത്യേകം പരിഗണിക്കും. ഈ ഹരജികളിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം കേന്ദ്രസർക്കാറിന് സുപ്രീംകോടതി അനുവദിച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​നെതിരായ (സി.​എ.​എ) ഹരജികളിൽ പ്രാഥമിക വാദം കേട്ട ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാറ്റാൻ പറ്റാത്തതായി ഒരു നിയമവുമില്ലെന്ന് ഹരജികൾ പരിഗണിക്കവെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ നിരീക്ഷിച്ചു​. എല്ലാ പരാതികളിലും കോടതിക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. ഹരജികൾ ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമെന്നും ജസ്റ്റിസ് ബോ​ബ്​​ഡെ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമം അനുസരിച്ചുള്ള നടപടികൾ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദം ഉന്നയിച്ചു. എൻ.പി.ആർ നടപടികൾ നിർത്തിവെക്കണം. ഒരു തവണ പൗരത്വം നൽകിയാൽ പിന്നെ തിരിച്ചെടുക്കാൻ സാധിക്കില്ല. നാലാഴ്ച ഉണ്ടായിട്ടും കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.

ചില സംസ്ഥാനങ്ങൾ എൻ.പി.ആർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്തിമ വിധി വരുന്നതിന് മുമ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കോടതി ഉത്തരവിന്‍റെ അന്തസത്തയെ സർക്കാർ നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മനു അഭിഷേക് സിങ് വി വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പുതിയ ഹരജികൾ സ്വീകരിക്കരുതെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടു. അസം വിഷയത്തിലെ ഹരജികൾ രണ്ടാഴ്ചക്ക് ശേഷം പ്രത്യേകം പരിഗണിക്കണം. ഹരജികളിൽ മറുപടി സമർപ്പിക്കാൻ ആറു മാസത്തെ സാവകാശം വേണമെന്നും എ.ജി ആവശ്യപ്പെട്ടു.

അസം ഉടമ്പടി വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ. വികാസ് സിങ് ആവശ്യപ്പെട്ടു. അസമിൽ പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നതെന്നും വികാസ് സിങ് ചൂണ്ടിക്കാട്ടി.
പൗരത്വ നിയമം നടപ്പാക്കുന്നതാണ് അടിയന്തര പ്രശ്നമെന്ന് അഡ്വ. കെ.വി വിശ്വനാഥൻ വാദിച്ചു. നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസം ഹരജികൾ പ്രത്യേകം കേൾക്കുന്നത് സമയനഷ്ടം ഉണ്ടാക്കുമെന്നും ഒരുമിച്ച് പരിഗണിക്കണമെന്നും അഡ്വ. ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടി.
ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​രാ​ണ്​ മൂന്നംഗ ബെ​ഞ്ചി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ. മുസ് ലിം ലീഗ്, കോൺഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, ഡി.എം.കെ. സി.പി.എം, സി.പി.ഐ അടക്കം 133 ഹ​ര​ജി​ക​ളാണ് സു​പ്രീം​കോ​ട​തി പരിഗണിച്ചത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി 2019 ഡിസംബർ 18ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ, നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് കോടതി പ്രസ്താവിച്ചു. ഹ​ര​ജി​കളിൽ​ മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നോ​ട്ടീ​സ്​ അ​യ​ക്കുകയും ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന് ഹരജികളിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇന്ത്യ മതേതര രാജ്യമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ആദ്യമായാണ്. തു​ല്യ​ത, സ്വാ​ത​ന്ത്ര്യം, മ​തേ​ത​ര​ത്വം എ​ന്നി​വ ഉ​റ​പ്പു ന​ൽ​കു​ന്ന 14, 21, 25 എ​ന്നീ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ ഹ​ര​ജി​കളി​ൽ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

14ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ പ്ര​കാ​രം സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ൾ​ക്ക്​ അ​തീ​ത​മാ​യി നി​യ​മ​ത്തി​നു മു​ന്നി​ൽ പൗ​ര​ന്മാ​ർ തു​ല്യ​രാ​ണ്. വ്യ​ക്തി​ സ്വാ​ത​ന്ത്ര്യ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും 21ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ ഉ​റ​പ്പു ന​ൽ​കു​ന്നു. ഏ​തൊ​രു മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും പി​ന്തു​ട​രാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം വ​കു​പ്പ്​ വ്യ​വ​സ്​​ഥ ​​ചെ​യ്യു​ന്നു. ഈ ​വ്യ​വ​സ്​​ഥ​ക​ൾ​ക്കും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​നും എ​തി​രാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും​ ഹ​ര​ജി​കളിൽ ആ​വ​ശ്യ​പ്പെ​ടുന്നു.

അസം ഉടമ്പടിക്കെതിരായ പരാമർശം പൗരത്വ ഭേദഗതി നിയമത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആൾ അസം സ്റ്റുഡൻസ് യുണിയൻ (എ.എ.എസ്.യു) സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 1971 മാർച്ച് 24ന് ശേഷം ഇന്ത്യയിലേക്ക് വരുന്നവർ അനധികൃത കുടിയേറ്റക്കാരാണെന്ന് അസം അക്കോഡിൽ പറയുന്നുണ്ട്. ഇതിനെ മറികടന്ന് 2014 ഡിസംബർ 31ന് മുമ്പ് രാജ്യത്ത് എത്തിയവർക്ക് പൗരത്വം നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇത് അസം ഉടമ്പടിക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മതപരമായ പീഡനം അനുഭവിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, പാഴ്സി, ബുദ്ധ, സിഖ് വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടെന്ന് പൗരത്വ ഭേദഗതി നിയമം വ്യക്തമാക്കുന്നു.

Post a Comment

0 Comments