Top News

ദുബൈയില്‍ തണുപ്പകറ്റാന്‍ തീയിട്ട 2 ആയമാര്‍ ശ്വാസം മുട്ടി മരിച്ചു

ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര്‍ ദുബൈയിലെ ഒരു വില്ലയിലാണ് സംഭവം.

മുറിയിലേക്ക് പുറത്തു നിന്നുള്ള ശുദ്ധ വായു വരുന്ന മാര്‍ഗ്ഗങ്ങളായ ജനലുകളെല്ലാം അടക്കുകയും തീയിട്ടത് കാരണം മുറിയിലുള്ള ഓക്‌സിജന്‍ പരിവര്‍ത്തനം സംഭവിച്ച് കാര്‍ബണ്‍ മോണോക്‌സൈഡ് ആയി മാറുകയും ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

രണ്ട് പേരെയും അബോധാവസ്ഥയില്‍ കണ്ടെതിനെ തുടര്‍ന്ന് വീട്ടുടമസ്ഥാനാണ് പോലീസില്‍ വിവരം അറിയിച്ചതെന്ന് ദുബൈ പോലീസിന്റെ ക്രൈം സീന്‍ വകുപ്പ് മേധാവി കേണല്‍ അഹമ്മദ് അല്‍ മറി പറഞ്ഞു.

രണ്ട് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷം സമാനമായ അപകടത്തെ തുടര്‍ന്ന് 6 പേര്‍ മരണപ്പെട്ടിരുന്നെങ്കിലും ഈ വര്‍ഷം ആദ്യത്തെ അപകടമാണ് ബര്‍ ദുബൈയില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ മോണോക്‌സൈഡ് ശബ്ദം പോലും ഉരിയാടാന്‍ കഴിയാന്‍ അനുവദിക്കാത്ത ഉഗ്രവിഷമുള്ള നിശ്ശബ്ദ കൊലയാളിയാണന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും മുറിയില്‍ തീയിടുന്നതിന്റെ അപകടാവസ്ഥ അറിയില്ലെന്നും കേണല്‍ അല്‍ മറി പറഞ്ഞു.

Post a Comment

Previous Post Next Post