കോഴിക്കോട്: പേരാമ്പ്രയില്‍ കാറ് കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോളിയം ഉല്‍പ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറില്‍ നിന്നും പെട്രോള്‍ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങളെ ബലപ്പെടുത്തുന്ന നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. കാറിന്റെ പുറംഭാഗത്ത് കാര്യമായ പരിക്കുകളില്ലാത്തതും ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകള്‍ ഇല്ലാത്തതും ആദ്യഘട്ടം മുതല്‍ തന്നെ പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല.
അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പൊലീസിന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഒരു യുവതി പെട്രോള്‍ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇത് മരിച്ച സോനയാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഈ യുവതി ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിച്ച സോനയുടെ ഭര്‍ത്താവ് രജിത്ലാലിനെതിരെ സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവില്‍ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളില്‍ സോനയുടെയും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് റീജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
CCTV car fire Kerala Pregnant woman death


Post a Comment