Top News

പടക്കം പൊട്ടിത്തെറിച്ച് അപകടം: കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി അദ്വൈത് (18) ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ 'ഗുണ്ട്' പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Summary

In a tragic incident at Koyilandy, Kozhikode, an 18-year-old student lost his life after a firecracker exploded while he was playing with friends. The deceased has been identified as Adwaith, a Plus One student and a native of Koyilandy.

According to eyewitnesses, the accident occurred when a high-intensity firecracker (Gundu) exploded unexpectedly while Adwaith and his friends were lighting them. Although he was rushed to the hospital, he succumbed to his injuries. The body has been moved to the Koyilandy Taluk Hospital. The Koyilandy police have registered a case of unnatural death and have initiated an investigation into the incident.


Post a Comment

Previous Post Next Post