Top News

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു, പ്രതികൾ അറസ്റ്റില്‍

Petrol Bomb, Girl, House, Reject, Love,

പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്. (www.malabarflash.com)

പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായി. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പോലീസ് വ്യക്തമാക്കി.

Keywords: Petrol Bomb, Girl, House, Reject, Love, Police, Arrest, Kerala, News, malayalam News, Kerala News, Kerala vartha, Malayalam Vartha

Post a Comment

Previous Post Next Post