Top News

ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

നീലേശ്വരം: മുൻ എംഎൽഎയും സിപിഐ നേതാവുമായ എം നാരായണൻ (73) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധൻ വൈകിട്ട് അഞ്ചിന്​ എളേരിയിലെ സമുദായ ശ്മാശനത്തിൽ.[www.malabarflash.com]


1991–96ലും 1996–2001ലും ഹൊസ്ദുർഗ് (നിലവിൽ കാഞ്ഞങ്ങാട്​) മണ്ഡലത്തിൽനിന്ന്​ നിയമസഭാംഗമായി. സിപിഐ ജില്ലാ കൗൺസിൽ അംഗം, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015– 2020 കാലത്ത്​ജില്ലാ പഞ്ചായത്തംഗവുമായി. 18 വർഷം കോട്ടമല പോസ്റ്റോഫീ-സിൽ പോസ്റ്റുമാനായിരുന്നു. ജോലി രാജിവച്ചാണ്​ നിയമസഭയിലേക്ക്​ മത്സരിച്ചത്​.

എളേരിയിലെ പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: കെ എം സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ). മക്കൾ: എൻ ഷീന (ഹെൽത്ത് ഇൻസ്പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് (ഫോക്​ലോർ പരിശീലകൻ), ഷീബ. മരുമക്കൾ: സുരേഷ്, രജനി (കയ്യൂർ പലോത്ത്), ഗോപാലൻ. സഹോദരങ്ങൾ: മുൻ എംഎൽഎ എം കുമാരൻ (സിപിഐ ജില്ലാ കൗൺസിൽ അംഗം), എം വി മാധവൻ (റിട്ട. സിപിസിആർഐ), എം വി കുഞ്ഞമ്പു (റിട്ട. ഫിഷറീസ്, കാഞ്ഞങ്ങാട്), പരേതരായ കെ എം രാമൻ, കെ എം കണ്ണൻ (റിട്ട. സിപിസിആർഐ), ചിരുകണ്ഠൻ, എം രാഘവൻ, എം ബാലൻ, എം കുഞ്ഞിരാമൻ.

Post a Comment

Previous Post Next Post