Top News

വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് രമേഷ് വിശ്വാസ് കുമാര്‍; നടന്നുപോകുന്ന ദൃശ്യങ്ങൾ വെെറൽ

ഗാന്ധിനഗർ: അഹമ്മദാബാദ് വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരിൽ ഒരാൾ. സീറ്റ് നമ്പര്‍ 11Aയിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു.[www.malabarflash.com]

മുപ്പത്തെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡിനു ശേഷം വലിയ ശബ്ദംകേട്ടു. പപിന്നാലെ വിമാനം തകര്‍ന്നുവീണു. വളരെ വേഗത്തിലായിരുന്നു അത് സംഭവിച്ചത്, രമേഷിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രമേഷിന് നെഞ്ചിവും കണ്ണിലും പാദത്തിലും പരിക്കുണ്ടെന്നാണ് വിവരം.

ബ്രിട്ടീഷ് പൗരനായ രമേഷ്, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കുറച്ചുദിവസത്തെ അവധിക്ക് ഇന്ത്യയില്‍ എത്തിയതായിരുന്നു. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായതും അതില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീഴുകയായിരുന്നു.


Post a Comment

Previous Post Next Post