Top News

'പ്രണയം നഷ്ടപ്പെട്ടാൽ വേദനിക്കും,ഞാൻ നിനക്ക് ഒന്നുമല്ലെന്ന് മനസിലായി'; ജീവനൊടുക്കിയ മോഡലിൻ്റെ ഇൻസ്റ്റ പോസ്റ്റ്


അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 23 കാരിയായ മോഡലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ചർച്ചയാവുന്നു. അഞ്ജലി വെർമോറ മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.[www.malabarflash.com]


വളരെ അടുപ്പമുള്ളൊരാൾ വിട്ടുപോയതിന്റെ സൂചന നൽകിയിരുന്നതാണ് പോസ്റ്റുകൾ. "ഇന്ന് ഞാൻ നിനക്ക് ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി" എന്ന വാചകത്തോടെയാണ് ഒരു റീൽ പങ്കുവെച്ചിട്ടുള്ളത്. മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ലെന്ന് മറ്റൊരു റീലിൽ അവർ കുറിച്ചു. സംഭവത്തിൽ അത്വ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 37,000-ത്തിലധികം ഫോളോവേഴ്‌സാണ് അഞ്ജലിയ്ക്ക് ഉള്ളത്.

അടുത്തിടെ മധ്യപ്രദേശിൽ നിന്നുളള പത്തൊൻപതുകാരിയായ മോഡലിനെ സൂറത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഖ്പ്രീത് കൗറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഡലിങ് രംഗത്തെ കരിയറിൽ മികച്ച അവസരങ്ങൾ തേടിയാണ് സുഖ്പ്രീത് സൂറത്തിലെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മഹേന്ദ്ര രജ്പുത് എന്ന യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഇയാൾക്കെതിരെ പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post