NEWS UPDATE

6/recent/ticker-posts

മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ഉദുമ സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു


അബൂദാബി: അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ എരോല്‍ കുന്നിലില്‍ താമസിക്കുന്ന സാദാത്ത് മുക്കുന്നോത്ത് (48) അബൂദാബിയില്‍ മരണപ്പെട്ടു.[www.malabarflash.com] 

പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെയും ആയിഷയുടെയും മകനാണ്.

അബൂദാബി മദീന സായിദില്‍ ഫാന്‍സി കട നടത്തിവരികയായിരുന്ന സാദാത്ത് മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.
ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്.

ഭാര്യ: റൈഹാന, മക്കള്‍: റിസ്‌വാന, റിസ, റസ്‌വ, റഹീഫ
സഹോദരങ്ങള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി

Post a Comment

0 Comments