NEWS UPDATE

6/recent/ticker-posts

വിവോയുടെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ19 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോയുടെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ19 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വൈ19 5ജി നാനോ + നാനോ വരുന്ന ഇരട്ട സിം കാര്‍ഡ് സ്ലോട്ടോടെ വരുന്ന സ്മാര്‍ട്ട്‌ഫോണാണ്. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ്, 5500 എംഎഎച്ച് കരുത്തുള്ള ബാറ്ററി, 6.74 ഇഞ്ച് 90 ഹെര്‍ട്‌സ് സ്ക്രീന്‍, ഐപിഎല്‍ 64 റേറ്റിംഗ് എന്നിവ സഹിതമാണ് വിവോ വൈ19 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ്.[www.malabarflash.com]


ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസ് 15ലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 6.74 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി സ്ക്രീന്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഉറപ്പുവരുത്തുന്നത്. ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റില്‍ 13 എംപി പ്രൈമറി ക്യാമറയും, 0.08 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. 5 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ.

മൈക്രോഎസ്‌ഡി കാര്‍ഡ് വഴി 2ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. വിവോ വൈ19 5ജിയില്‍ 5ജി, 4ജി എല്‍ടിഇ, ഡുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0, ഒടിജി, ജിപിഎസ്, എന്‍എഫ്‌സി, ആക്സ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, തുടങ്ങിയ ഫീച്ചറുകളുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്കാനറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5,500 എംഎഎച്ച് ലിതിയം ബാറ്ററി 10 വാട്സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

ഇന്ത്യയിൽ ഇതിന്റെ വില ആരംഭിക്കുന്നത് 10,499 രൂപയിലാണ്. 4 ജിബി + 64 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. 4 ജിബി + 128 ജിബി വേരിയന്‍റിന് 11,499 രൂപയും 6 ജിബി + 128 ജിബി വേരിയന്‍റിന് 12,999 രൂപയുമാണ് വില. മജസ്റ്റിക് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍ എന്നീ നിറങ്ങളില്‍ വിവോ വൈ19 5ജി ഇന്ത്യയില്‍ ലഭ്യമാകും.

Post a Comment

0 Comments