NEWS UPDATE

6/recent/ticker-posts

ആലുവയില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത മൂന്നുവയസ്സുകാരിയെ കാണാതായി; തിരച്ചിൽ ഊർജിതം


കൊച്ചി:  തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.[www.malabarflash.com]

കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും പാലത്തിനു താഴെ തിരച്ചിൽ തുടരുകയാണ്. 

പ്രദേശത്ത് കനത്ത മഴയാണ്. പാലത്തിനു താഴെ വെള്ളത്തിന് ആഴമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്കൂബ ടീം സ്ഥലത്തെത്തി പരിശോധന തുടരുന്നു . സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലും പെൺ‌കുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്.

നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പോലീസിനു മൊഴി നൽകിയത്. 3.30നാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പോലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു.

Post a Comment

0 Comments