NEWS UPDATE

6/recent/ticker-posts

യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം

നെടുമ്പാശ്ശേരി: അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) അധികൃതർ അറിയിച്ചു.[www.malabarflash.com]


വിദേശത്തേക്ക്​ പോകുന്ന യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണം. സാധാരണയുള്ള പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്​ മറ്റൊരു പരിശോധനകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന്​ നിർദേശം നൽകിയത്.

സുരക്ഷ ശക്തമാക്കിയതിനെത്തുടർന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.

വിമാനത്താവള സുരക്ഷ കൂട്ടി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ, ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്നു​മ​ണി​ക്കൂ​ർ മു​മ്പ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ വി​മാ​ന​ങ്ങ​ൾ​ക്കും സെ​ക്ക​ൻ​ഡ​റി ലാ​ഡ​ർ പോ​യ​ന്റ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ വി​ല​ക്കി​യ​താ​യും ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ 27 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Post a Comment

0 Comments