Top News

ഇഷ്ടനമ്പറിന്​ 46.24 ലക്ഷം; സ്വന്തമാക്കിയത് കൊച്ചിയിലെ ലംബോർഗിനി

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ വാഹന നമ്പർ ലേലം കൊച്ചിയിൽ നടന്നു. 46 ലക്ഷത്തിലേറെ രൂപയ്ക്കാണ് കൊച്ചിയിലെ ഐടി കമ്പനി ഇഷ്ടനമ്പർ സ്വന്തമാക്കിയത്. പുതിയ ലംബോർഗിനി KL-7-DG-0007 എന്ന നമ്പറാണ് 46,24,000 രൂപ ചെലവിൽ സ്വന്തമാക്കിയത്. നമ്പർ ബുക്ക് ചെയ്ത കമ്പനി ഒരാഴ്ചയ്ക്ക് ശേഷം പണം അടച്ചാണ് നമ്പർ സ്വന്തമാക്കേണ്ടത്.[www.malabarflash.com]


ഇഷ്ടവാഹനത്തിന് ഭാഗ്യ നമ്പർ ലഭിക്കാൻ ഉടമകൾ കൂടുതൽ തുക ചെലവഴിക്കുമെങ്കിലും അര കോടി രൂപയോളം രൂപ ഇഷ്ട നമ്പർ സ്വന്തമാക്കാൻ ചെലവാക്കുന്നത് ആദ്യമാണ്. സംസ്ഥാനത്തെ തന്നെ പുതിയ റെക്കോർഡായി മാറി. 

കൊച്ചി ഇൻ ഫോപാർക്കിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനി ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് നമ്പർ ലേലത്തിൽ പിടിച്ചത്. കമ്പനിയുടെ പുതിയ ലംബോർഗിനി കാറിന് 0007 എന്ന നമ്പർ സ്വന്തമാക്കാനാണ് ലേല തുകയായി ഭീമമായ സംഖ്യ നൽകുന്നത്. 

എറണാകുളം ആർ.ടി.ഒ ഓഫീസിൽ ഇഷ്ട നമ്പറിനായുള്ള ലേലം വിളിയിൽ 4പേർ പങ്കെടുത്തിരുന്നു. വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ലംബോർഗിനിക്ക് നമ്പർ ലഭിച്ചത്.

Post a Comment

Previous Post Next Post