Top News

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു


കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. (www.malabarflash.com)

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍ 2011ൽ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു.

തൃശൂർ ജില്ലയിലെ പതിയാരം സ്വദേശിയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പ്രൈവറ്റ് ആയി ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് സഹോദരന്മാരോടൊപ്പം പുണെയിലേക്ക് താമസം മാറ്റി. അവിടെ ഐ.എൽ.എസ്​ ലോ കോളജിൽ നിന്ന് നിയമ ബിരുദമെടുത്തു. 1998മുതൽ നാലുവർഷത്തോളം തൃശൂർ ജില്ലാകോടതി, വടക്കാഞ്ചേരി മജിസ്​ട്രേറ്റ് , മുൻസിഫ് കോടതികളിൽ പ്രാക്ടീസ്​ ചെയ്തു. പിന്നീട് പുണെയിലേക്ക് തിരിച്ചുപോയി. മഹാരാഷ്ട്രയിൽ സ്​പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറായി പ്രവർത്തിച്ചിരുന്നു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി, ജിഷ വധക്കേസ് പ്രതി അമീറു​ൽ ഇസ്‍ലാം, നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി, ഇലന്തൂർ നരബലിക്കേസ് പ്രതികൾ തുടങ്ങിയവർക്ക് വേണ്ടി ഹാജരായി.

Post a Comment

Previous Post Next Post