Top News

32 മത് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയിൽ


ബദിയടുക്ക: എസ്എസ്എഫ് 32മത് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയിൽ 2025 ജൂലൈ 20 മുതൽ 27 വരെ നടക്കും. ബദിയടുക്ക  പ്രഖ്യാപന സംഗമം എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഈസ് മുഈനിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സാഹിത്യോത്സവ് പ്രഖ്യാപിച്ചു. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ പ്രമേയ പ്രഭാഷണം നടത്തി. സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.

അരലക്ഷം വീടുകളിൽ ഫാമിലി സാഹിത്യോത്സവുകൾ, ആയിരം ബ്ലോക്ക് സാഹിത്യോത്സവ്, 570 യൂണിറ്റ് സാഹിത്യോത്സവ്, 57 സെക്ടർ സാഹിത്യോത്സവ്, 9 ഡിവിഷൻ സാഹിത്യോത്സവ് എന്നിവ പൂർത്തീകരിച്ച് ജില്ലയിലെ ലോവർ പ്രൈമറി മുതൽ ക്യാമ്പസ് വിഭാഗം വരെയുള്ള മത്സരാർത്ഥികളാണ് ജില്ലാ സാഹിത്യോത്സവിൽ പ്രതിഭകളായി എത്തുക.

ജൂലൈ 20 മുതൽ ബദിയടുക്കയിൽ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചർച്ചകളിൽ അധ്യാപകർ, എഴുത്തുകാർ, രാഷ്ട്രീയ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post