രാവിലെ 6.14 നാണ് കന്നിക്കലവറ നിറയ്‌ക്കൽ ചടങ്ങ്. തറവാട് നിലകൊള്ളുന്ന ഉദുമ വടക്കേക്കര പ്രാദേശിക പ്രാദേശിക സമിതിയുടെ നേതൃത്വത്തിലായിരിക്കും ആദ്യത്തെ കലവറ ഘോഷയാത്ര തറവാട്ടിൽ എത്തുക. തുടർന്ന് കോതോറമ്പൻ തറവാട് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ നിന്നും മറ്റു വിവിധ പ്രദേശങ്ങളിൽ നിന്നും സദ്യയൊരുക്കാനുള്ള വിഭവങ്ങൾ കലവറ യിൽ നിറയും.
രാത്രി 7 ന് കൈവീത്.
രാത്രി 7 ന് കൈവീത്.
തെയ്യങ്ങൾ ആടിക്കളിച്ച് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ഇടമാണ് മറക്കളം. വൃത്താകൃതിയിൽ വളച്ചു കെട്ടി ചാണകമെഴുകി ശുദ്ധി ചെയ്ത സ്ഥലത്തിന്റെ മധ്യത്തിലാണ് മറ കെട്ടുന്നത്.
പീഠവും തിരുവായുധങ്ങളും വയ്ക്കാ നാണിത്.പടിഞ്ഞാറ്റയിൽ നിന്ന് കത്തിച്ചു കൊണ്ടുവന്ന ദീപം തെളിയുന്നതോടെ മറക്കളം മറ്റൊരു കൊട്ടിലകമായി മാറും. തറവാട്ടിൽ പരിപാലിച്ചു പോരുന്ന ധർമ്മദൈവങ്ങൾ തിരുമുറ്റത്തും മറ്റു തെയ്യങ്ങൾ മറക്കളത്തിലുമായിരിക്കും ഭക്തർക്ക് ദർശനം നൽകുക. തെയ്യം കെട്ടാൻ അവകാശികളായ വണ്ണാൻ സമുദായത്തിൽപ്പെട്ട നിയുക്തനായ ആൾ തോറ്റം ചൊല്ലിയ ശേഷം പാലക്കുന്ന് കഴകം ക്ഷേത്ര സ്ഥാനികർ കോലധാരികളെ പ്രഖ്യാപിക്കും. തുടർന്ന് തെയ്യം കൂടും.
30ന് പുലർച്ചെ പൊട്ടൻ, 6ന് കുറത്തിയമ്മ,
10ന് വിഷ്ണുമൂർത്തി, 10.30 ന് പടിഞ്ഞാർ ചാമുണ്ഡി, 2ന് ഗുളികൻ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകും.
വൈകുന്നേരം 4ന് കാർന്നോൻ തെയ്യത്തിന്റെയും 7ന് കോരച്ചൻ തെയ്യത്തിന്റെയും രാത്രി 9. 30 ന് കണ്ടനാർകേളന്റെയും വെള്ളാട്ടങ്ങൾ മറക്കളത്തിലെത്തും. ബപ്പിടൽ ചടങ്ങിന് ശേഷം വിഷ്ണുമൂർത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്റെ വെള്ളാട്ടവും.
മെയ് 1 ന് രാവിലെ 7ന് കാർന്നോൻ, 9ന്
കോരച്ചൻ, 11ന് കണ്ടനാർകേളൻ, 4 ന് വയനാട്ടുകുലവൻ തെയ്യങ്ങളുടെ പുറപ്പാടുകൾ. ചൂട്ടൊപ്പിക്കൽ ചടങ്ങിന് ശേഷം വിഷ്ണുമൂർത്തിയുടെ
പുറപ്പാട്. രാത്രി മറപിളർക്കലും തുടർന്ന് കൈവീതോടെ സമാപനം.
ജില്ലയിൽ ഈവർഷം നടക്കുന്ന അവസാനത്തെ വയനാട്ടുകുലവൻ തെയ്യംകെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ കൊപ്പൽ പ്രഭാകരൻ, ജനറൽ കൺവീനർ അച്യുതൻ ആടിയത്ത്, വർക്കിംഗ് ചെയർ മാൻ കൃഷ്ണൻ ചട്ടഞ്ചാൽ, കോർഡിനേറ്റർന്മാരായ ബാബു കൊക്കാൽ, പ്രമോദ് പാണ്ടി, ട്രഷറർ സുരേഷ് ബാര എന്നിവർ അറിയിച്ചു.
അമ്പത് വർഷം മുൻപത്തെ അതേ കലണ്ടർ രേഖയിൽ നടക്കുന്ന തെയ്യംകെട്ട്
ഉദുമ: 1975 ഏപ്രിൽ 29, 30,മെയ് 1 തീയതികളിലായിരുന്നു കുറുക്കൻകുന്ന് തറവാട്ടിൽ വയനാട്ടു കുലവൻ തെയ്യംകെട്ട് ഉത്സവം മുൻപ് നടന്നത്.
കൊല്ല വർഷം 1150 മേടം 16,17,18 തീയതികളിലായിരുന്നു അത്. 50 വർഷം പിന്നിടുമ്പോൾ 2025ൽ (കൊല്ല വർഷം 1200 മേടം 16,17,18 ) ഇതേ കലണ്ടർ തീയതികളിൽ ഇപ്പോൾ വീണ്ടും തെയ്യം കെട്ടിനുള്ള അവസരമുണ്ടായത് യാദൃശ്ചികമായി കുറുക്കൻകുന്ന് തറവാട്ടിന് കൈവന്ന അപൂർവത യാണെന്ന് തറവാട് കമ്മിറ്റി, ആഘോഷ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. കലണ്ടറിലെ ഈ സാമ്യത മറ്റാർക്കും അവകാശപ്പെടാനില്ലെന്നും അവർ കൂട്ടി ചേർത്തു.
0 Comments