Top News

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; യുവതികളിൽനിന്ന് പിടികൂടിയത് നാലര കോടിയുടെ ഹൈബ്രിഡ‍് കഞ്ചാവ്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് ഉത്തരേന്ത്യന്‍ യുവതികളില്‍നിന്ന് 15 കിലോ ഹൈബ്രിഡ‍് കഞ്ചാവ് പിടികൂടി. വിപണിയിൽ ഇതിന് നാലര കോടി രൂപ വില വരും. രാജസ്ഥാൻ ജയ്പുർ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, മേക്കപ്പ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരെയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽവച്ച് പിടികൂടിയത്.[www.malabarflash.com]


മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴര കിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ആർക്കു വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്.

ഈ മാസം എട്ടിനും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേർ പിടിയിലായിരുന്നു. തായ് എയർവെയ്സ് വിമാനത്തിൽ ബാങ്കോക്കിൽനിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ ഹൈബ്രിഡ് കഞ്ചാവുമായി അന്ന് പിടിയിലായത്.

Post a Comment

Previous Post Next Post