Top News

‘പെൺകുട്ടിക്കൊപ്പം ഇരുന്നത് ചോദ്യം ചെയ്തതിന് കൊലപാതകം; വിദ്യാർഥികൾ ലഹരിക്ക് അടിമകൾ’

തൃശൂർ: പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ‌ കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പോലീസ്. ഇരുവർക്കും 14, 16 വയസ്സാണ് പ്രായം. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്നും പോലീസ് സ്ഥിരീകരിച്ചു.[www.malabarflash.com]

സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനു പതിനാലുകാരനെ നേരത്തേ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. പ്രതികളായ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം. 

ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധനയും നടത്തിയിരുന്നു. പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാലിയം റോഡ് സ്വദേശി ലിവിൻ ഡേവിസിനെ പതിനാലുകാരൻ കൊലപ്പെടുത്തിയത്.

Post a Comment

Previous Post Next Post