Top News

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം; അടുത്ത മാസം തുറക്കും

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ദേശീയപാത 66ൽ കാസർകോടാണ് ഗതാഗത രംഗത്ത് കുതിപ്പേകാൻ ഒറ്റത്തൂൺ മേൽപാലം പൂർത്തിയാകുന്നത്. അടുത്തമാസം പകുതിയോടെ തുറന്നുകൊടുക്കും. (www.malabarflash.com) 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം. ദേശീയ പാതയിൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യറീച്ചിലാണ് മേൽപ്പാലം. കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്തു കൂടി കടന്നു പോവുന്ന മേൽപ്പാലത്തിന്‍റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. 1.13 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന് 29 സ്പാനുകളാണുള്ളത്. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ കരാർ. കറന്തക്കാട് അഗ്ന‌ിരക്ഷാ നിലയത്തിന് മുന്നിൽനിന്നും തുടങ്ങി നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിന് മുന്നിലാണ് പാലം അവസാനിക്കുന്നത്. 

പാലത്തിന് താഴെ ഇരുവശത്തുമുള്ള സർവീസ് റോഡിൽ രണ്ടുഭാഗത്തേക്കും യാത്ര സാധ്യമാകും. സർവ്വീസ് റോഡുകൾക്കിടയിൽ മേൽപാലത്തിന് താഴെ പാർക്കിങ്ങിനുൾപ്പെടെ ഉപയോഗിക്കാനും കഴിയും 

Post a Comment

Previous Post Next Post