ജയ്പൂർ: അജ്‌മീർ ദർഗക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാദർ സമർപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ഖാജാ മുഈനുദ്ദീൻ ചിശ്ചിയുടെ ഉറൂസിൽ പങ്കെടുക്കുന്നത്. സാഹോദര്യവും രാജ്യത്തിന്റെ ഐക്യവുമാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഈ സന്ദേശവുമായാണ് താൻ ദർഗയിലേക്ക് പോകുന്നതെന്ന് റിജിജു പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോർച്ച നേതാക്കൾ മന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. www.malabarflash.com
ദർഗയിലെത്തി ചാദർ സമർപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ സന്ദേശം റിജിജു വായിച്ചു. ഉറൂസിന്റെ ഈ പുണ്യവേളയിൽ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തിൻ്റെ ഐക്യത്തെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ആരും ചെയ്യരുത്. ഏത് മതസ്ഥാരായാലും ദർഗ സന്ദർശിക്കാമെന്നും ലക്ഷക്കണക്കിനാളുകൾ ഇവിടെ എത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
Prime Minister's Chadar to Ajmer Dargah; Union Minister Rijiju says he is coming with a message of brotherhood
Jaipur: Prime Minister Narendra Modi has offered a chadar to Ajmer Dargah. Union Minority Affairs Minister Kiren Rijiju is attending the Urs of Khaja Muinuddin Chischi as the Prime Minister's representative. The Prime Minister's message is brotherhood and unity of the country. Rijiju said that he is going to the dargah with this message. BJP Minority Morcha leaders received the minister at the airport.
After offering the chadar to the dargah, Rijiju read out the Prime Minister's message. They want a good atmosphere to be created in the country during this holy period of Urs. No one should do anything that affects the unity of the country. The minister said that the dargah can be visited by any religious institution and that lakhs of people come here.
0 Comments