Top News

വടകരയിലെ ശ്മശാന റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. (www.malabarflash.com)

ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 

Post a Comment

Previous Post Next Post