Top News

സഅദിയയില്‍ ഏറെ കാലം ഡ്രൈവറായിരുന്ന ഉദുമ പാക്യാരയിലെ ബാവ അന്തരിച്ചു

ഉദുമ: ദേളി സഅദിയയില്‍ ഏറെ കാലം ഡ്രൈവറായിരുന്ന ഉദുമ പാക്യാര ജുമാ മസ്ജിദിന് സമീപത്തെ ബാപ്പംകുഞ്ഞിയെന്ന ബാവ (68) അന്തരിച്ചു.[www.malabarflash.com]

സിടി അഹമ്മദലി തദ്ദേശ സ്വയംഭരണ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവറായിരുന്നു. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചു വന്ന ശേഷം ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: ദൈനബി.
മക്കള്‍: ഹാരിസ് (എഞ്ചിനീയര്‍), സുമയ്യ, ഹബീബ്, സുഹറാബി,
തസ്രിഫ. മരുമക്കള്‍: റഷീദ് ചെറുവത്തൂര്‍, നഫീസത്ത് മേല്‍പറമ്പ്, അബ്ദുല്‍ റഹിമാന്‍ മുല്ലച്ചേരി, ഹക്കീം മൗവ്വല്‍.

രാത്രി സഅദിയ ഗ്രാന്റ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടിക്കി.

ബാവയുടെ നിര്യാണത്തില്‍ ജാമിഅ സഅദിയ പ്രസിഡണ്ട് ഖുദ്‌വതുസ്സാദാത്ത് സയ്യിദ് കെ.എസ് ആററക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സഅദുല്‍ ഉലമ എ.പി അബ്ദുല്ല മുസ്‌ല്യാര്‍ മാണിക്കോത്ത് എന്നിവര്‍ അനുശോചിച്ചു

Post a Comment

Previous Post Next Post