Top News

കടലോരക്കാഴ്ച‌കളുടെ ദൃശ്യാവിഷ്ക്കാരമായ "വിസ്മയ തീരം" ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

ഉദുമ: കടലോരക്കാഴ്ച‌കളുടെ ദൃശ്യാവിഷ്ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം  കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി.[www.malabarflash.com] 

കളക്ടർ കെ ഇമ്പ ശേഖർ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി ലക്ഷ്മി, എം കുമാരൻ, ടി ശോഭ, ഹക്കീം കുന്നിൽ, എം എ ലത്തീഫ്, കെ ഇ എ ബക്കർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. 

 ജില്ലയിലെ ടൂറിസം മേഖലയിലെ സുന്ദരമായ കടലോരക്കാഴ്ച്ച കൾക്കൊപ്പം ചരിത്ര പ്രധാന്യമുള്ള കോട്ടകളും കൊട്ടാരങ്ങളും ദേവാലയങ്ങളും ഗ്രാമീണ കാർഷിക ഉത്സവങ്ങളും ആചാരോത്സവങ്ങളും ഗ്രാമീണ കലകളേയും ഉൾക്കൊള്ളിച്ചാണ് ഡോക്യുമെൻ്റ്റി ചിത്രീകരിച്ചത്. 

ബേക്കൽ ബ്ലൂ മൂൺ ക്രിയേഷന്റെ ബാനറിൽ നിർമിച്ച ഡോക്യുമെൻ്ററി 2025 പുതുവർഷ ദിനത്തിന് റിലീസ് ചെയ്യും. 

Post a Comment

Previous Post Next Post