Top News

പാലക്കുന്ന് ക്ഷേത്ര മറുപുത്തരി ഉത്സവം വെള്ളിയാഴ്ച്ച തുടങ്ങും; ശനിയാഴ്ച തേങ്ങയേറ്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് വെള്ളയാഴ്ച്ച രാത്രിയോടെ തുടക്കം കുറിക്കും .ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന രണ്ടാമത്തെ ഉത്സവമാണിത്.ധനുസംക്രമനാളിൽ അതിനായി കുലകൊത്തി. ചൊവ്വാഴ്ച്ച മറുപുത്തരികുറിച്ചു. [www.malabarflash.com]

 വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഭണ്ഡാര വീട്ടിൽ നിന്ന് തിരുവായുധങ്ങളും തിടമ്പുകളുമായി മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. നൂറുകണക്കിന് ഭക്തർ അനുഗമിക്കും. കലശാട്ടും നിവേദ്യ സമർപ്പണവും കഴിഞ്ഞ് മറുപുത്തരി താലവും കലശ എഴുന്നള്ളത്തും നടത്തി താലപ്പൊലി സമർപ്പിക്കും.

രാത്രി 10 ന് നാടൻ പാട്ടിലൂടെ പ്രസിദ്ധി നേടിയ പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർ പതി ഫോക്ക് ബാൻഡിന്റെ കാളിയം മെഗാ ഷോ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് നടക്കുന്ന തേങ്ങയേറ് കാണാൻ നിരവധി പേർ ക്ഷേത്രത്തിലെത്തും. നേർച്ചയായി സമർപ്പിക്കുന്ന തേങ്ങകൾ ചെണ്ടയുടെ താളത്തിനനുസരിച്ച് തേങ്ങാക്കല്ലിൽ എറിഞ്ഞുടക്കുന്ന അനുഷ്ഠാന ചടങ്ങാണിത്.തൃക്കണ്ണാടപ്പന്റെ പാദം കുളിർപ്പിക്കാനാണിതെന്ന് വിശ്വാസം. വൈകുന്നേരം തിരിച്ചെഴുന്നെള്ളത്തോടെ സമാപനം. തുടർന്ന് ഭണ്ഡാരവീട്ടിൽ മറുപുത്തരി സദ്യയും വിളമ്പും.

Post a Comment

Previous Post Next Post