ഉദുമ: ബാര തൊട്ടിയിലെ ഹുസൈൻ്റെ മകളും പ്ലസ് വൺ വിദ്യാർഥിനിയുമായ റമീസ തസ്ലീമിൻ്റെ മജ്ജ മാറ്റിവക്കൽ ചികിത്സക്കിടയിലുള്ള മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി പ്രസ്ഥാപനയിൽ അറിയിച്ചു.[www.malabarflash.com]
മാസത്തിൽ ഒരു തവണ രക്തം കയറ്റിയാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ ഊർജ്ജ്വ സ്വലയായി സ്കൂളിലേക്കും മറ്റും പോയ കുട്ടിയാണ് റമീസ. ജീവിതത്തിൽ വലിയ പ്രതീക്ഷ നൽകി മജ്ജ മാറ്റി വെക്കലിന്
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതരും ഏജൻ്റുമാരും പ്രലോഭിപ്പിച്ചതിൻ്റെ ഭാഗമായാണ് കുട്ടിയെ ഈ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നത്.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതരും ഏജൻ്റുമാരും പ്രലോഭിപ്പിച്ചതിൻ്റെ ഭാഗമായാണ് കുട്ടിയെ ഈ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നത്.
കുട്ടിയുടെ ചികിത്സക്കായി 70 ലക്ഷത്തോളം രൂപ ആശുപത്രി കൈപ്പറ്റിയിട്ടുണ്ട്.ഈ ആശുപത്രിയിൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ ഇവരുടെ കൂടെ ചികിത്സയിലുണ്ടായിരുന്ന മറ്റ് നാലുപേർ കൂടി മരിച്ചതായി പറയുന്നു ഇത് ഗുരുതരമായ വിവരമാണ്. ഇതുമായി ബന്ധപ്പെട്ട്
സമഗ്രമായ അന്വേഷണം നടത്തണം. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഊർജതമായി അന്വേഷണം വേണം.
സമഗ്രമായ അന്വേഷണം നടത്തണം. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഊർജതമായി അന്വേഷണം വേണം.
പണത്തിനായി രോഗികളെ കൊല്ലുന്ന ഇത്തരം സ്വകാര്യാശുപത്രി അധികൃതർക്കതിരെ ജനങ്ങൾ രംഗത്ത് ഇറങ്ങണം. ഇതു പോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് സമഗ്ര അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment