Top News

സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുറ്റൂറിന് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡ്

ദേളി: മര്‍കസ് ജാമിഉല്‍ ഫുതൂഹ് ചെയര്‍മാനും വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുറ്റൂരിന് സഅദിയ്യ ഫൗണ്ടറും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ കാദിര്‍ ഹാജി സ്മാരക പ്രഥമ അവാര്‍ഡ് നല്‍കാന്‍ ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.[www.malabarflash.com]

നവംബര്‍ 24ന് നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവാര്‍ഡ് ദാന പരിപാടിക്ക് അന്തിമ രൂപം നല്‍കി.

Post a Comment

Previous Post Next Post