Top News

കാഞ്ഞങ്ങാട് നഗരത്തെ വര്‍ണ്ണ ശബളമാക്കിയ സഅദിയ്യ 55-ാം വാര്‍ഷിക വിളംബര റാലി

കാഞ്ഞങ്ങാട്: തൂവെള്ള വസ്ത്രമണിഞ്ഞ പണ്ഡിതരും വിദ്യാര്‍ത്ഥികളും ദഫ്, സ്‌കൗട്ട്, വിവിധ ഡിസ്‌പ്ലേകളും അണിനിരന്ന കാഞ്ഞങ്ങാട് നഗരത്തെ പുളകമണിയിച്ച വിളംബര ജാഥ വര്‍ണ ശബളമായി. നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ മുന്നോടിയായാണ് റാലി നടന്നത്. പ്രാസ്ഥാനിക നേതാക്കളും സ്ഥാപന മേധാവികളും റാലിക്ക് നേതൃത്വം നല്‍കി.[www.malabarflash.com]

പുതിയ കോട്ട മഖാം സിയാറത്തോടെ തുടക്കം കുറിച്ച റാലി നഗരത്തിലൂടെ സഞ്ചരിച്ച് കോയാപ്പള്ളിയില്‍ സമാപിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, വൈസ് ചെയര്‍മാന്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബ്ബത്തുല്ല അഹ്‌സനി അല്‍ മശ്ഹൂര്‍,  അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ ബഹ്‌റൈന്‍, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ കാദിര്‍ സഅദി,  അഷ്‌കര്‍ ബാഖവി,  സുലൈമാന്‍ കരിവെള്ളൂര്‍, വി സി അബ്ദുല്ല സഅദി, ഹകീം കുന്നില്‍, കെ പി അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, ശാഫി ഹാജി കീഴൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശരീഫ് സഅദി മാവിലാടം, സിഎംഎ ചേരൂര്‍, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, അബ്ദുല്‍ സലാം ദേളി, സി എച്ച് ഇഖ്ബല്‍ ബേവിഞ്ച, ഹമീദ് മൗലവി കൊളവയല്‍, സത്താര്‍ പഴയകടപ്പുറം, സൈഫുദ്ദീന്‍ സഅദി, ബി എ അലി മൊഗ്രാല്‍, അബൂബക്കര്‍ നദ്‌വി മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട്, അശ്‌റഫ് കരിപ്പൊടി, സുബൈര്‍ സഅദി, ഉസ്മാന്‍ സഅദി, സലീം കോപ്പ, ശറഫുദ്ദീന്‍ സഅദി, ശിഹാബുദ്ദീന്‍ അഹ്‌സനി, റാഷിദ് ഹിമമി ബങ്കള, ഉമര്‍ സഖാഫി പാണത്തൂര്‍, സുബൈര്‍ പടന്നക്കാട്, മഹ് മൂദ് ഹാജി കല്ലൂരാവി, മുഹമ്മദ് അഡൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, മുസ്തഫ് കെ എസ്, ഖലീല്‍ മാക്കോട്, അബ്ദുല്‍ റഹ്‌മാന്‍ സഅദി പുഞ്ചാവി, ഹാഫിള് നദീര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post