അബുദാബി: കണ്ണൂര്‍ മൊറാഴ സ്വദേശി റെജിലാല്‍ കോക്കാടന്‍ (51) അബുദാബിയില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ചു. ജോലികഴിഞ്ഞ് വരുമ്പോള്‍ റെജിലാല്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അല്‍ഐന്‍ റോഡില്‍വെച്ച് മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം.[www.malabarflash.com]
സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന റെജിലാല്‍ അസുഖം ഭേദമായശേഷം ആദ്യമായി ജോലിക്കുപോയി മടങ്ങവെയായിരുന്നു സംഭവം.
സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന റെജിലാല്‍ അസുഖം ഭേദമായശേഷം ആദ്യമായി ജോലിക്കുപോയി മടങ്ങവെയായിരുന്നു സംഭവം.
എട്ടുവര്‍ഷമായി അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. മുന്‍പ് ഒമാനിലായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മുന്‍ ഓഡിറ്ററും ശക്തി തീയറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
കരുണാകരന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മായ, മക്കള്‍: നിരഞ്ജന്‍ (വിദ്യാര്‍ഥി, ഫാഷന്‍ ഡിസൈന്‍), ലാല്‍ കിരണ്‍ (ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം നാട്ടില്‍.
Post a Comment