Top News

റോഡിലെ കുഴിയില്‍ വീണ കാര്‍ നിയന്ത്രണം തെറ്റി ഷോറൂമിലേയ്ക്ക് പാഞ്ഞു കയറി; വില്‍പ്പനയ്ക്കു വച്ച നാലു കാറുകള്‍ തകര്‍ന്നു

ഉദുമ: ഉദുമ-പള്ളത്ത് നിയന്ത്രണം തെറ്റിയ കാര്‍, കാര്‍ ഷോറൂമിലേയ്ക്ക് പാഞ്ഞു കയറിയതിനെ തുടര്‍ന്നു കാറിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.[www.malabarflash.com]

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. പാക്യാര സ്വദേശി പ്രവീണിന്റെ ഉടമസ്ഥതയില്‍ ഉദുമ, പള്ളത്ത് പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമിലേയ്ക്കാണ് കാര്‍ പാഞ്ഞു കയറിയത്. 

ഉദുമ പഞ്ചായത്ത് ഓഫീസിനു സമീപത്ത്  തകര്‍ന്നു കിടക്കുന്ന റോഡിലെ കുഴിയില്‍ വീണാണ് കാര്‍ നിയന്ത്രണം വിട്ടത്. അപകടം പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്.


 

Post a Comment

Previous Post Next Post