Top News

യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. ഡെന്‍റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.[www.malabarflash.com]


മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഇന്ന് ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്.

Post a Comment

Previous Post Next Post