തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് വാതിലില്‍ മുട്ടിവിളിക്കുകയും കതക് തുറന്നപ്പോള്‍ മുളകുപൊടി കണ്ണില്‍ വിതറി ഭീഷണിപ്പെടുത്തി താക്കോല്‍ എടുപ്പിച്ച് പണം കൈക്കലാക്കിയെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ഓണച്ചിട്ടിക്ക് നല്കാൻ തിങ്കളാഴ്ച ബാങ്കില്‍ നിന്നെടുത്ത പണം രണ്ടംഗ സംഘം തട്ടിയെടുത്തെന്നാണ് പോലീസിനെയും അയൽവാസികളെയും പറഞ്ഞുവിശ്വസിപ്പിച്ചത്. മുറിക്കകത്തും തിണ്ണയിലും മറ്റും മുളകുപൊടി വിതറിയിരുന്നു.
18 ലക്ഷം തട്ടിയെടുത്തെന്ന് പറഞ്ഞിടത്തുതന്നെ നാലുലക്ഷം രൂപ ഇരുന്നത് നഷ്ടപ്പെടാതിരുന്നതും വീട്ടമ്മയുടെ കഴുത്തില്‍ നാലുപവൻ സ്വർണമാല സുരക്ഷിതമായിരുന്നതും പോലീസിൽ സംശയം ജനിപ്പിച്ചതോടെ വിശദ ചോദ്യംചെയ്യലിലാണ് കള്ളി വെളിച്ചത്തായത്.
ചൊവ്വയും ബുധനുമായി പലര്‍ക്കും ചിട്ടിപ്പണം കൊടുക്കേണ്ടതുണ്ട്. പലിശക്ക് കൊടുത്ത പണം കിട്ടാത്തതിനാൽ ചിട്ടിപ്പണം കൊടുക്കാനാകില്ലെന്ന് വന്നതോടെയാണ് വീട്ടമ്മ മോഷണനാടകം ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്.
0 Comments