Top News

പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ വാഹനാപകടം; സോഫ്റ്റ് വെയർ എൻജിനിയർ മരിച്ചു

കാഞ്ഞങ്ങാട് : പടന്നക്കാട് മേൽപ്പാലത്തിൽ രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ സോഫ്റ്റ് വെയർ എൻജിനീയർ മരിച്ചു.ബേഡടുക്ക തെക്കെക്കര ഇടയില്യം വീട്ടിൽ പി. ശ്രീനേഷ് (39) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ പടന്നക്കാട് മേൽപ്പാലത്തിലായിരുന്നു അപകടം.[www.malabarflash.com] 

കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായിരുന്നു.
കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു.
മേൽപ്പാലത്തിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ ശ്രീനേഷിന് മേൽ എതിർ ദിശയിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രീനേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുതദേഹം ജില്ലാസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: ടി ബാലകൃഷ്ണൻ . മാതാവ്:പരേതയായ പി.ശ്യാമള.സഹോദരി: പി.ശുഭ (പൊയിനാച്ചി).

Post a Comment

Previous Post Next Post